ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ താൽക്കാലിക നിയമനം
ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ സയൻസ്), ട്രേഡ്‌സ്മാൻ (കമ്പ്യൂട്ടർ സയൻസ്) തസ്തികകളിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് (മൂന്നുവർഷം) അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് എസ്.എസ്.എൽ.സി വിജയവും കമ്പ്യൂട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 6 രാവിലെ 10ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0470-2627400.
പി.എൻ.എക്‌സ്. 2243/2026
- Log in to post comments