Skip to main content

പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐ ( എസ്.സി.ഡി.ഡി ) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് http://scdditiadmission.kerala.gov.in ല്‍ അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും പഠനം, പാഠപുസ്തകങ്ങള്‍, ഭക്ഷണം, യൂണിഫോം അലവന്‍സ,് പഠനയാത്ര, ഹോസ്റ്റല്‍ സൗകര്യം, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ് എന്നിവ സൗജന്യമായി ലഭിക്കും. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0481 2435272, 9809110010, 9497531818, 9544023159.

 

date