Post Category
സാമ്പത്തിക സഹായം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്കൂള്‍ / കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സാമൂഹികനീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168.
date
- Log in to post comments