Skip to main content
ഇന്റർപോളി കലോത്സവം സമാപനം മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു 

ഇന്റർപോളി കലോത്സവം സമാപനം മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു 

 

ഇന്റർ പോളിടെക്നിക് കലോത്സവത്തിന്റെ സമാപന സമ്മേളനം കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

തൊഴിൽ ചെയ്യാനുള്ള ശേഷി വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നതിൽ പോളിടെക്നിക്കുകൾ വഹിക്കുന്ന പങ്ക് നിർണായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അനുമോദിച്ച മന്ത്രി കലാപരമായ കഴിവുകൾ സമൂഹത്തിന്റെ പുരോഗതിക്കും വ്യക്തിത്വ വികസനത്തിനും പ്രയോജനപ്പെടുത്തണമെന്ന് ആശംസിച്ചു. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. 
തോട്ടട ഗവ. പോളി പ്രിൻസിപ്പൽ ഡോ. ആശ സുകുമാരൻ, തൃക്കരിപ്പൂർ ഇകെ നായനാർ സ്മാരക ഗവ. പോളി പ്രിൻസിപ്പൽ സ്വർണ സി., നടുവിൽ ഗവ. പോളി പ്രിൻസിപ്പൽ ഡോ. മഞ്ജു സി. സി., കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു, ഇന്റർ പോളി യൂണിയൻ ചെയർമാൻ അഭിലാഷ് കെ.യു, സംഘാടക സമിതി കൺവീനർ ജോയൽ തോമസ്, വൈസ് ചെയർമാൻ അഖില ടി. പി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആദർശ് ടി. വി. എന്നിവർ സംസാരിച്ചു. 

date