Skip to main content
പ്രസ് ക്ലബ്ബില്‍ സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു 

പ്രസ് ക്ലബ്ബില്‍ സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു 

 

ദേശീയ സെന്‍സസ് 2027 ന്റെ ഭാഗായി കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ സെല്‍ഫ് എന്യൂമറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ എഡിഎം പി എന്‍. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൽ കരീം, സെന്‍സസ് ഡയറക്റ്ററേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റര്‍ പി.എസ്. വീണ എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ അമിയ എം, സെൻസസ് വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് കെ. ദീപ്തി എന്നിവർ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ കെ. സതീശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജയ്ദീപ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

date