കൺസീലിയേഷൻ ഓഫീസർമാരുടെ തിരഞ്ഞെടുപ്പ്
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം (2007, ചട്ടം 3(3)) പ്രകാരം ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിലേക്ക് 'കൺസീലിയേഷൻ' ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. സേവനസന്നദ്ധതയുള്ളവരും താഴെ പറയുന്ന യോഗ്യതകളുള്ളവരുമായിരിക്കണം അപേക്ഷകർ.
മുതിർന്ന പൗരന്മാരുടെയോ മറ്റ് ദുർബല വിഭാഗങ്ങളുടെയോ ക്ഷേമത്തിനുവേണ്ടിയോ അല്ലെങ്കിൽ കളങ്കരഹിതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നല്ല നിയമപരിജ്ഞാനവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ മുകളിൽ പരാമർശിച്ചിരിക്കുന്ന ഒന്നോ അതിലധികമോ മേഖലകളിലോ പൊതുപ്രവർത്തനത്തിലോ മികച്ചതും കറയറ്റുതുമായ റിക്കാർഡ് ഉള്ളവരായിരിക്കണം.
കൺസീലിയേഷൻ ഓഫീസർമാർക്ക് പ്രത്യേകം പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവർ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് നാല് മണി. ഫോൺ:0477 2263441
(പിആർ/എഎൽപി/1259)
- Log in to post comments