Post Category
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ്' ഫുഡ് ക്രാഫ്റ്റ് ഇൻസ്സിറ്റ്യൂട്ട് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേയ്ക്ക് ഒ.ബി.സി/ ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേയ്ക്ക് എസ്.സി., എസ്.ടി. വിഭാഗത്തിലും, കൂടാതെ മറ്റ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി./ പ്ലസ് ടു/ ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340/ 8075319643/ 7561882783/ 6238455239.
പി.എൻ.എക്‌സ്. 2245/2026
date
- Log in to post comments