Skip to main content

ഗവേഷണ ലേഖന മത്സരം സംഘടിപ്പിക്കും

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചുമായി (ഐസിഎസ്എസ്ആർ) സഹകരിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) ബിരുദ (യുജി)/ ബിരുദാന്തര (പിജി) വിദ്യാർഥികൾക്കും ഡോക്ടറൽ സ്കോളർമാർക്കും വേണ്ടി ദേശീയ, സംസ്ഥാനതല ഗവേഷണ ലേഖന മത്സരം നടത്തും.

ഗവേഷണ ലേഖനം സമർപ്പിക്കുന്ന സമയത്ത് അപേക്ഷകൻ ഒരു ബിരുദബിരുദാനന്തര അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമിലെ മുഴുവൻ സമയ വിദ്യാർഥിയായിരിക്കണംഅപേക്ഷകൻ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് നിന്നാണ് എൻട്രികൾ സമർപ്പിക്കേണ്ടത്ഒരു അപേക്ഷകന് ഒരു എൻട്രി മാത്രമേ അനുവദിക്കൂഎന്നിരുന്നാലും സംസ്ഥാനദേശീയതല മത്സരങ്ങൾക്ക് വെവ്വേറേ രജിസ്റ്റർ ചെയ്തുകൊണ്ട് ഒരേ അപേക്ഷകന് രണ്ട് മത്സരങ്ങളിലും പങ്കെടുക്കാം. ഗവേഷണ ലേഖന എൻട്രികൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ലേഖനങ്ങൾ സമർപ്പിക്കാം. രജിസ്ട്രേഷനും കൂടുതൽവിവരങ്ങൾക്ക്: https://www.icssr.orghttps://cag.gov.inhttps://cag.gov.in/kerala/en.

പി.എൻ.എക്‌സ്. 2248/2026

date