Skip to main content

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ മലയാളം അതിഥി അധ്യാപക കൂടിക്കാഴ്ച ജൂലൈ 6-ന്

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ മലയാളം വിഷയത്തിൽ അതിഥി അധ്യാപകന്റെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ, അപേക്ഷകർ തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. താത്പര്യമുള്ളവർ തങ്ങളുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ആറിന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇമെയിൽ- sngscollege@gmail.com.  ഫോൺ- 04662-212223.

date