Post Category
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടൂ പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. താത്പര്യമുള്ളവർക്ക് https://app.srccc.in/register ലിങ്ക് വഴി ജൂലൈ 15-നകം ഓൺലൈനായി അപേക്ഷ വെബ്സൈറ്റ്- www.srccc.in. ഫോൺ- 0471-2570471, 9846033009.
date
- Log in to post comments