Skip to main content

കടൽക്ഷോഭം: കാർത്തികപ്പള്ളിയിൽ  12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ആലപ്പുഴ: കടൽക്ഷോഭത്തെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയിൽ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് എൽ.പി. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 60 പേരാണുള്ളത്. വലിയഴീക്കലിൽ നല്ലാനം ഭാഗത്ത് കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് കല്ലിടാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. 

താൽക്കാലികമായി മണൽച്ചാക്കുകൾ അടുക്കി തിരയെ പ്രതിരോധിക്കുന്നു. പുറക്കാട് ഭാഗത്ത് മണൽച്ചാക്ക് സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ(ദുരന്തനിവാരണം) പി.എസ്. സ്വർണമ്മ, കാർത്തികപ്പള്ളി തഹസിൽദാർ എസ്. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം വലിയഴീക്കൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

 (പി.എൻ.എ.2906/17)

  

date