Skip to main content

അതിഥി അധ്യാപക ഒഴിവ്

 

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ  ഒന്നു വീതം അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും, നെറ്റ്/ പി എച്ച് ഡിയുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 254142. 

 

date