Skip to main content

പൾസ് പോളിയോ പ്രോഗ്രാം - ജില്ലയിൽ ഭവന സന്ദർശനം ആരംഭിച്ചു

ദേശീയ പോളിയോ രോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി  പോളിയോ തുള്ളി മരുന്ന് ഡോസ് ലഭിക്കാത്ത കുട്ടികൾക്കായി ഭവന സന്ദർശനം ആരംഭിച്ചു. പരിശീലനം ലഭിച്ച വോളണ്ടിയർ, ആശാ പ്രവർത്തകർ എന്നിവരാണ് ഭവന സന്ദർശനം നടത്തുന്നത്. ഞായറാഴ്ച(ജൂൺ 28)പൾസ് പോളിയോ ദിനത്തിൽ വാക്‌സിൻ നൽകാത്തവർക്കാണ് വീടുകളിൽ എത്തി നൽകുന്നത്. തിങ്കളാഴ്ച (ജൂൺ 29) വീടുകളിലെത്തി 3168 കുട്ടികൾക്കു പോളിയോ തുള്ളിമരുന്നു നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഭവന സന്ദർശനം ചൊവ്വാഴ്ചയും തുടരും. സന്ദർശന പരിപാടിയുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

date