അറിയിപ്പുകള്
ഗതാഗതം നിരോധിച്ചു
നന്മണ്ട-ചീക്കിലോട് റോഡില്‍ ഓവുപാലം പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ ഒന്ന്) ഗതാഗതം നിരോധിച്ചു. നന്മണ്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കെ.പി റോഡ് വഴിയും ചീക്കിലോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആലിന്‍ചുവട് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കഫ്റ്റീരിയ നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയുടെ നടത്തിപ്പിന് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരില്നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 10ന് ഉച്ചക്ക് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ജില്ലാ /പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡിലും https://kozhikodedp.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ആര്.ടി.എ യോഗം മാറ്റി
ജൂലൈ ഒന്നിന് നടക്കേണ്ടിയിരുന്ന കോഴിക്കോട്, വടകര ആര്.ടി.എ യോഗം ജൂലൈ 14 ലേക്ക് മാറ്റി. രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് ഹാളിലാണ് പരിപാടി. ഫോണ്‍: 04952371705, 9188917311.
ബി.ടെക് പ്രവേശനം: ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട ഓപ്ഷന് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓപ്ഷന് രജിസ്ട്രേഷന്, സംശയനിവാരണം, മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ജൂലൈ രണ്ടിന് വൈകീട്ട് 7.30ന് ഓപ്ഷന് രജിസ്ട്രേഷന് വെബിനാറും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ www.cev.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9292546125, 9961441105, 8943901589.
റേഡിയോഗ്രാഫര്‍ ട്രെയിനി
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് റേഡിയോഗ്രാഫര്‍ ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡി.എം.ഇ അംഗീകാരമുള്ള ഡി.ആര്.ടി/ഡി.ആര്.ആര്.ടി. പ്രായപരിധി: 18-35. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന് അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍സ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ അഡ്മിഷന് ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം.ഫോണ്‍: 8891370026, 0495 2370026.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
തിരുവനന്തപുരം ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ് നടത്തുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍ഐഇഎല്‍ഐടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്യോര്ഡ് വെബ് ഡെവലപ്മെന്റെ അസോസിയേറ്റ് കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനത്തിനായി 30 വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണിന്റെ കോഴിക്കോട്ടുള്ള നോളഡ്ജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2301772, 8590605275.
ട്രേഡ്സ്മാന് നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍, 2026-27 അധ്യയന വര്‍ഷത്തേക്ക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്സ്മാന് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള പിഎസ്സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അസ്സല് പ്രമാണങ്ങളുമായി ജൂലൈ രണ്ടിന് രാവിലെ 10.30-ന് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04952383210.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്കോളര്‍ഷിപ്പ് 2026-27-നുള്ള അപേക്ഷകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 മുഖേന ക്ഷണിച്ചു. പഠനത്തില്‍ താത്പര്യമുള്ള എന്നാല്‍ കുടുംബപരമായും സാമ്പത്തികമായുമുള്ള അവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത സമര്‍ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം നല്‍കുന്നതാണ് സ്കോളര്‍ഷിപ്പ്. ഇതിനായുള്ള അപേക്ഷ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ജൂലൈ 15 വരെ എത്തിക്കാം. അപേക്ഷകര്‍ 01.06.2024 ലെ 11/2024/SCSTD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്ന, അനുബന്ധമായി ചേര്‍ക്കുന്ന നിബന്ധനകള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 0471-2304594, 2303229, 0495-2376364.
തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ തെറാപ്പിസ്റ്റ്, അനസ്തെറ്റിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നിര്‍ദ്ദിഷ്ട ലിങ്കില്‍ അപേക്ഷ നല്‍കേണ്ടതാണ്.
അനസ്തെറ്റിസ്റ്റ്: https://docs.google.com/forms/d/1YVym6YqdMvH5zYdHEF_VJRnGkGf WB8LkSvwm9xq9Lks/edti
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: https://docs.google.com/forms/
d/13oADp7X9J5k6weLxHXFLXB6u3EKgOjeLTkkrFn3RRyU/edti
തെറാപ്പിസ്റ്റ്: https://docs.google.com/forms/d/1Lw4pOU4ZEDR0ge-zT-tHIF6xWP6Yt WYIqnZmFwMcJes/edit
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേയ്ക്ക് ആവശ്യമുള്ള മരുന്നുകള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന്് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ജൂലൈ 30 പകല്‍ 11 മണിവരെ സ്വീകരിക്കും. വിലാസം: സൂപ്രണ്ട്, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്
ഫോണ്‍ : 04952741386.
മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി മുഖേന സൗജന്യ മെഡിക്കല്‍ /ഐ.ഐ.ടി/എന്‍.ഐ.ടി/സിവില്‍ സര്‍വ്വീസ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്കുന്നു. അപേക്ഷാഫോറം വകുപ്പിന്റെ ജില്ലാ ഓഫീസിലും അതാതു മത്സ്യഭവന് ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 15 വൈകീട്ട് 4 മണി വരെ സ്വീകരിക്കും.
യോഗ്യത: മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം- പ്ലസ്ടു പരീക്ഷയില്‍ ബയോളജി സയന്‍സ്
വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍(അല്ലെങ്കില്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം സ്കോര്‍ നേടിയവര്‍).
ഐ.ഐ.ടി എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം- പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് (മാത്സ്) വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍(അല്ലെങ്കില്‍ ഈ വര്‍ഷത്തെ ജെഇഇ പരീക്ഷയില്‍ 40 ശതമാനം സ്കോര്‍ നേടിയവര്‍).
സിവില്‍ സര്‍വ്വീസ് എന്‍ട്രന്‍സ് പരിശീലനം- ബിരുദ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടി വിജയം.
ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രായോഗിക പരിശീലനം എന്നിവ ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 15. ഫോണ്‍ : 0471 2570471, 9846033009.
അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് സുവോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. നിലവിലെ യുജിസി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂലൈ എട്ടിനു വൈകുന്നേരം നാലിന് മുമ്പായി തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2346027 നമ്പറില്‍ വിളിക്കാം. ഷോര്‍ട്ട് സ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ പിന്നീട് അറിയിക്കും.
ടെക്നിക്കല്‍ കോഴ്സില്‍ സീറ്റ് ഒഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ്റ് സെന്ററില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0495 2370026, 8891370026.
- Log in to post comments