Post Category
ഐ.ടി.ഐ പ്രവേശനം
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള 2026 വർഷത്തെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 ൽ നിന്നും ജൂലൈ 6 വരെ ദീർഘിപ്പിച്ചു. അപേക്ഷകർ ജൂലൈ 9 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.kerala.gov.in വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്-ഡെസ്ക് സാകര്യവും ഒരുക്കിയിട്ടുണ്ട്.
പി.എൻ.എക്സ്. 2272/2026
date
- Log in to post comments