Skip to main content

ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള എരുമപ്പെട്ടി ഐ.ടി.ഐ യിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (മെട്രിക്- രണ്ട് വര്‍ഷം), പ്ലംബര്‍ (നോണ്‍ മെട്രിക്- ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലംബര്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസാകാത്തവര്‍ക്കും അപേക്ഷിക്കാനാകും. രണ്ട് ട്രേഡിലും അധിക യോഗ്യതക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. താത്പര്യമുള്ളവര്‍ https://scdditiadmission.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ജൂലൈ പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, പത്ത് ശതമാനം പട്ടികവര്‍ഗ്ഗം. പത്ത് ശതമാനം മറ്റു വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികള്‍ക്കും സൗജന്യ പരിശീലനത്തിനുപുറമെ ഉച്ചഭക്ഷണം പോഷകാഹാരം, സ്റ്റഡി ടൂര്‍ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9497068385.

date