പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം: കൂടിക്കാഴ്ച ഏഴിന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ എല്‍ പി, യു പി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട് ടൈം ട്യൂട്ടറെ നിയോഗിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ ഏഴിന് രാവിലെ 10.30ന് നടക്കും. കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് വിഷയങ്ങള്‍. പുതുപ്പരിയാരം ഹോസ്റ്റലിലേക്ക് പാലക്കാട് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലും, മാത്തൂര്‍, പട്ടഞ്ചേരി, മീനാക്ഷിപുരം ഹോസ്റ്റലുകളിലേക്ക് ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും, സുങ്കം, മുതലമട, അയിലൂര്‍ ഹോസ്റ്റലുകളിലേക്ക് കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലുമാണ് കൂടിക്കാഴ്ച. യോഗ്യത- ടി ടി സി ബിരുദം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബി എഡ്, ബിരുദാനന്തര ബിരുദം എന്നിവ അധികയോഗ്യതയായി കണക്കാക്കും. ഫോണ്‍: 0491 2910366 (പാലക്കാട്), 04923 291915 (ചിറ്റൂര്‍), 04923 291155 (കൊല്ലങ്കോട്).
- Log in to post comments