എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് എം.ഫാം കോഴ്സ് പ്രവേശനത്തിന് ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (G-PAT) 2024/2025/2026, പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. G-PAT പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് www.cee.kerala.gov.in ലൂടെ ജൂലൈ 8, രാത്രി 11.59 വരെ അപേക്ഷകൾ സമർപ്പിക്കാം. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ അസൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാക്കണം. അപേക്ഷയുടെ കൺഫർമേഷൻ പേജും, അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയയ്ക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി www.cee.kerala.gov.in ൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസിലെ വ്യവസ്ഥകളും വിജ്ഞാപനവും ശ്രദ്ധിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്സ്. 2287/2026
- Log in to post comments