Skip to main content

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ഇ-ഗ്രാന്റ്സ് സൈറ്റ് വഴി അപേക്ഷ നൽകണം

സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുളള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ ജൂലൈ 31 ന് മുമ്പ് ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന പുനലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് വിലാസം: ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ് രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി ഒ, ഇ-മെയിൽ- palrtdo@gmail.com, ഫോൺ നം. 0475 2222353.

(പിആർ/എഎൽപി/1260)

date