Skip to main content

സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു     

ആലപ്പുഴ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിലവിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കെസ്റു-99 പദ്ധതി പ്രകാരം സ്വയംതൊഴിൽ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കൂടുതലാകരുത്. പ്രായപരിധി 21-50 വയസ്സ്. രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരായാൽ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും അപേക്ഷാഫോം സൗജന്യമായി ലഭിക്കും.  സമർപ്പിക്കുന്ന പ്രോജക്ട് അനുസരിച്ച് പരാമവധി ഒരുലക്ഷം രൂപ വായ്പയ്ക്ക് അർഹത ഉണ്ടായിരിക്കും. 20 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. 

(പിആര്‍/എഎല്‍പി/1276)
    
 

date