Skip to main content

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് ജൂലൈ മൂന്ന് മുതൽ

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ വിവിധ ജില്ലകളിലെ സിറ്റിംഗിന് ജൂലൈ 3  വെള്ളിയാഴ്ച തുടക്കമാവും. കൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംതൃശ്ശൂർ,  പാലക്കാട്കോഴിക്കോട്മലപ്പുറം,  കണ്ണൂർകാസർഗോഡ് ജില്ലകളിലെ കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ്.

ജൂലൈ 3–ാം തീയതി പത്തനംതിട്ടയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ്. ആലപ്പുഴ ജൂലൈ 8കാസർഗോഡ് ജൂലൈ 14കണ്ണൂർ 15,  മലപ്പുറം 22,  പാലക്കാട് 23,  തൃശ്ശൂർ 27,  എറണാകുളം ജൂലൈ 28,  കൊല്ലം ആഗസ്റ്റ് 4,  കോഴിക്കോട് ആഗസ്റ്റ് 6,  കോട്ടയം ആഗസ്റ്റ് 10 എന്നിങ്ങനെ കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലാണ് സിറ്റിംഗ് നടക്കുക.

ബലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർഅംഗങ്ങളായ ഡോ. എഫ്. വിത്സൺപി. ഷാജേഷ് ഭാസ്‌കർബി  മോഹൻ കുമാർഷാജു കെ.കെടി.സി ജലജ മോൾസിസിലി ജോസഫ് എന്നിവർ വിവിധ ജില്ലകളിൽ സിറ്റിങ്ങിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2306/2026

date