ബ്രെയില്‍ പഠിതാക്കളുടെ സംഗമവും വായനാ മാസാചരണവും സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാ മിഷന്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, കെ.എഫ്. ബി ജില്ലാ കമ്മിറ്റി, മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വായനാമാസാചരണവും ബ്രെയില്‍ പഠിതാക്കളുടെ ജില്ലാ തല സംഗമവും നടത്തി. മൈ ഭാരത് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലിജോ പി. ജോര്‍ജ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് എം.സുധീര്‍, സെക്രട്ടറി പി.കെ.റിയാസ് ബാബു, കെ.എഫ്.ബി ഭാരവാഹികളായ ജി.ജയപാലന്, പി.ഷാജി, വിദ്യാപോഷിണി ഗ്രന്ഥാലയം പ്രതിനിധി പി. അനില്‍കുമാര്‍, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, അസിസ്റ്റന്റ് കോ .ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, സ്റ്റാഫ് കെ.മൊയ്തീന് കുട്ടി, നോഡല്‍ പ്രേരക് പി. ആബിദ് എന്നിവര്‍ സംസാരിച്ചു. ബ്രെയില്‍ വായന, ബ്രെയില്‍ എഴുത്ത്, കവിതാ പാരായണം, നാടോടി പാട്ട് എന്നീ ഇനങ്ങളില്‍ മത്സരം നടത്തി. വിജയികള്‍ക്ക് ഉപഹാരം നല്കി. പ്രിയദര്‍ശിനി കോളേജ് എന്‍.എസ് .എസ് വോളന്റിയര്‍മാരും സാക്ഷരതാ പ്രേരക്മാരും സംബന്ധിച്ചു.
- Log in to post comments