Skip to main content

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റ് 1, മൊബൈല്‍ വെറ്ററിനറി യൂണിറ്റ് എന്നിവിടങ്ങളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ 89 ദിവസത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ആറിന് രാവിലെ 11 ന് നടക്കും. പിജി വെറ്റ് ലേക്കുളള വെറ്ററിനറി സര്‍ജന്‍മാര്‍ എം.വി.എസ്.സി.സര്‍ജറിയും വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ളവര്‍ ബി.വി.എസ്.സി-എ.ച്ച്. യോഗ്യതയുള്ളവരുമായിരിക്കണം. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483273497.

date