Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി  സേവനത്തിനും കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ  നിയമിക്കുന്നു.  വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികള്‍ ജൂലൈ നാലിന്  രാവിലെ 11ന് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

 

date