Post Category
ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍ വിതരണം: കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകളുടേയും ഇലക്ട്രോണിക് വീല്‍ചെയറുകളുടേയും വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. ജൂലൈ മൂന്നിന് 11.30 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. ഇലക്ട്രോണിക് വീല്‍ ചെയറുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. റോയ് കെ. പൗലോസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments