Post Category
*ആംബുലന്‍സ് ഡ്രൈവര്‍ നിയമനം*
സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ വികസന ഓഫീസിന് കീഴിലുള്ള വിവിധ ഉന്നതികളില്‍ നിന്ന് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള രണ്ട് ആംബുലന്‍സുകള്‍ പകലും രാത്രിയിലും ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. 21 മുതല്‍ 50 വരെ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാരായ യുവാക്കള്‍ക്കാണ് അവസരം. പത്താം ക്ലാസും ഹെവി/ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഓടിക്കാന്‍ കഴിയുന്ന ലൈസന്‍സും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ബാഡ്ജും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ പത്തിനകം സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക വര്‍ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 221074
date
- Log in to post comments