Post Category
ഐ ടി ഐ പ്രവേശനം: ആറ് വരെ അപേക്ഷിക്കാം
ചെങ്ങന്നൂര്‍ ഗവ. ഐടിഐ 2026 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറ് വൈകിട്ട് അഞ്ച് മണി വരെ ദീർഘിപ്പിച്ചു. പ്രവേശന വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും മാർഗ്ഗ നിർദേശങ്ങളും https://det.kerala.gov.in എന്ന സൈറ്റിലും ഓണ്‍ലൈന്‍ അപേക്ഷ https://itiadmission.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത ഗവ. ഐടിഐ യില്‍ വെരിഫിക്കേഷനായി നേരിട്ട് ഹാജരാകേണ്ടതാണ്. വെരിഫിക്കേഷന്‍ ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. ഫോൺ : 0479-2953150
(പിആർ/എഎൽപി/1279)
date
- Log in to post comments