Post Category
ഗവ.ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പള്ളിപ്പാട് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, സർവെയർ എന്നീ ദ്വിവത്സര മെട്രിക് ട്രേഡുകളിലേക്ക് 2026 അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 100 രൂപ. http://itiadmissions.kerala.gov.in ജാലകം പോർട്ടൽ മുഖേനയോ http://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റ് മുഖേനയോ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സ്വന്തമായോ, അക്ഷയ കേന്ദ്രം, തൊട്ടടുത്തുള്ള ഗവ. ഐടിഐ എന്നിവ മുഖേനയോ ജൂലൈ 06 വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ.ഐടിഐയിൽ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി ജൂലൈ 09 ന് വൈകിട്ട് അഞ്ച് മണിക്കകം വെരിഫിക്കേഷൻ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക് അടുത്തുള്ള അക്ഷയകേന്ദ്രത്തിലോ ഐ.ടി.ഐ യിലോ നേരിട്ട് ബന്ധപ്പെടാം. ഫോൺ:0479-2406072,9995248672,9495043283.
(പിആർ/എഎൽപി/1280)
date
- Log in to post comments