Skip to main content

ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ  പൈനാവ്  മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് സ്പോട്ട് അഡ്മിഷന്‍ ജൂലൈ 13,14 തീയതികളില്‍ കോളേജില്‍ നടക്കുന്നു. അഡ്മിഷന് താല്പര്യമുള്ള പ്ലസ്ടു സയന്‍സ്/ വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്  കോളേജില്‍  നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.
ഇതുവരെ പോളിടെക്നിക് പ്രവേശനത്തിനായി  ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ   നല്‍കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഒ.ബി.സി എച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ് .സൈബര്‍ ഫോറന്‍സിക്സ്  & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547005084, 9496582763, 9447331112

date