Skip to main content

വായനാദിന മാസാചരണം: ജില്ലാതല പ്രശ്നോത്തരി ജൂലൈ 11 ന്

ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്
ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് ജില്ലാതല പ്രശ്നോത്തരി നടത്തും. സ്‌കൂള്‍തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും.
യു.പി. വിദ്യാര്‍ഥികള്‍ക്ക് വായനാദിന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മല്‍സരവും ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964 നമ്പറില്‍ ബന്ധപ്പെടണം.

548484.

date