Skip to main content
a

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടി ബി മുക്ത ഭാരത് - ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി തോമസ് മുഖ്യപ്രഭാഷണം നടത്തി . ജില്ല ടി.ബി. ഓഫീസര്‍ ഡോ. രാധിക എസ് ഗോപന്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ച്ചയായി രണ്ടുവര്‍ഷം ക്ഷയരോഗമുക്ത പദവി നേടിയ വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് വെള്ളിയും ഏനാദിമംഗലം , കടമ്പനാട് , കോന്നി , നെടുപ്രം, ഇരവിപേരൂര്‍, നിരണം, മൈലപ്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് വെങ്കല പുരസ്‌കാരവും നല്‍കി. ടി.ബി. എലിമിനേഷന്‍ ബോര്‍ഡ് യോഗവും പഞ്ചായത്ത് പദ്ധതി ബോധവല്‍ക്കരണവും ജില്ല എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കമ്മിറ്റിയോഗവും നടന്നു.

ചിത്രം: 

ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ വിതരണം ചെയ്യുന്നു

 

date