Post Category
റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനുള്ള അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനെയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222612.
date
- Log in to post comments