Skip to main content

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) പരീക്ഷ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 042/2025) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ജൂലൈ 19ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമെങ്കിൽ ജൂലൈ 13 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ദേവജാലിക പ്രൊഫൈലിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ (kdrbtvm@gmail.comവഴിയോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ നൽകാം.

ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്ഹാൾടിക്കറ്റ്മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (Job Oriented Physical and Functionality Certification), ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന 'എഴുതാൻ ബുദ്ധിമുട്ടുണ്ട്എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2343/2026

date