Skip to main content

വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്റ്സ് കോളേജിൽ വായന മാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പുതിയ വിജ്ഞാന ലോകത്തേയ്ക്ക് എല്ലാവരും വേഗത്തിൽ വായിച്ചെത്തണമെന്നും വായനയെ ഗൗരവത്തോടെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. 

വായനാദിനത്തിൽ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. മേശപ്പുറത്ത് എപ്പോഴും ഒരു പുസ്തകം ഉണ്ടായിരിക്കണം.  വായിച്ചു വളരുക എന്ന സന്ദേശം കേരളത്തിന് നൽകിയ പി.എൻ പണിക്കർ, വായനയെ വലിയ ക്യാമ്പയിനാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച കോളേജ് വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. 

പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പ്രൊഫ.രശ്മി ആർ പ്രസാദ്, മലയാള വിഭാഗം മേധാവി സി.ഉദയകല, ബി.എസ്.എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സംഗീതജ്ഞ സതീദേവി ഡി മണിമല, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.

date