Skip to main content

മുണ്ടിനീര് വ്യാപനം: തുമ്പോളി  എസ്.എൻ.വി.എൽ.പി  സ്കൂളിന് 21 ദിവസം അവധി; ക്ലാസുകൾ ഓൺലൈനായി തുടരും

തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാൻ, ഇതിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

​ഈ സാഹചര്യത്തിൽ, തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിന് ജൂലൈ ഒന്ന് മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
​ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കേണ്ടതാണ്. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

(പിആർ/എഎൽപി/1293)

date