Skip to main content

സിവില്‍ സ്റ്റേഷനില്‍ ശുചീകരണ യജ്ഞം   ശനിയാഴ്ച 'ഡ്രൈ ഡേ'

സിവില്‍ സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലിനുമായി  ശനിയാഴ്ച (ജൂലൈ 4) ശുചീകരണ യജ്ഞം.  ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ്  പ്രവര്‍ത്തനങ്ങള്‍.  രാവിലെ 9  മുതല്‍ പരിസരവും ഓഫീസുകളും വൃത്തിയാക്കും.   വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുചിയാക്കുന്നതിനൊപ്പം  പഴയസാമഗ്രികള്‍ നീക്കം ചെയ്ത് പരിസരം പൂര്‍ണമായും വൃത്തിയാക്കും.  ഓഫീസുകളില്‍നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍   ഹരിതകര്‍മ്മ സേനയ്ക്ക്  കൈമാറും.

സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളും ശുചിത്വം പാലിക്കുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

date