Skip to main content

പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14 ന് 

ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കേരള പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14ന് ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ ആലപ്പുഴ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കാനും അദാലത്തിൽ അവസരമുണ്ടാകും.  പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്പോർട്ട് കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. പ്രവാസി കമ്മിഷൻ ചെയർപെഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, എം. എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പരാതികൾ കമ്മിഷന് നേരിട്ടും secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലും, ചെയർപേഴ്‌സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്.

(പിആർ/എഎൽപി/1295)

date