Skip to main content

പിഴപ്പലിശ ഇളവ് അദാലത്ത്

 

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിും പാറ്റേ/സി.ബി.സി.പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശികയായ സംരംഭകർക്ക് പിഴപ്പലിശ ഇളവ് നൽകുതിന് ഡിസംബർ 15ന് വായ്പാ അദാലത്ത് നടത്തും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ രാവിലെ 10ന് നടക്കു അദാലത്തിൽ കുടിശിക തുക ഒറ്റത്തവണയായി അടച്ചു തീർക്കുവർക്ക് പിഴപ്പലിശ ഇളവ് ചെയ്ത് നൽകും. റവന്യൂ റിക്കവറി നടപടികൾ അവസാനിപ്പിക്കുകയും ബോർഡിൽ ഈടുവച്ച പ്രമാണങ്ങൾ തിരികെ നൽകുകയും ചെയ്യും, കുടിശിക തുക ബോധ്യപ്പെടുത്തുതിന് ഡിസംബർ 13നകം ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ രേഖകളുമായി ഹാജരാകണം. വിശദവിവരത്തിന് ഫോ: 0477- 2252341.

date