Skip to main content

വയലാർ ഗവ. ഐ.ടി.ഐ പ്രവേശനം: അപേക്ഷകൾ ആറ് വരെ സമർപ്പിക്കാം 

വയലാർ ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി ജൂലൈ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷയുടെ ഓൺലൈൻ പ്രിന്റൗട്ട്, ഒറിജിനൽ രേഖകൾ സഹിതം തൊട്ടടുത്തുള്ള ഏതെങ്കിലും ഗവ. ഐ.ടി.ഐയിൽ ജൂലൈ  ഒമ്പതിനകം   വെരിഫിക്കേഷനായി ഹാജരാക്കേണ്ടതാണ്. വെബ്സൈറ്റ്:https://itiadmissions.kerala.gov.in. ഫോൺ: 0478-2813035.

(പിആർ/എഎൽപി/1304)

date