Post Category
നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ജനുവരി 21 ന് നടന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ എഴുതി സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് https://scholarships.gov.in മുഖേന പുതിയ അപേക്ഷ സമർപ്പിക്കാം. കൂടാതെ, മുൻവർഷങ്ങളിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷയും ഇതേ പോർട്ടൽ മുഖേന സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 31നകം സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2357/2026
date
- Log in to post comments