Post Category
ടെക്നീഷ്യൻ അപ്രെന്റീസ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ അപ്രെന്റീസ് (കൊമേഴ്ഷ്യൽ പ്രാക്ടീസ്) തസ്തികയിൽ പട്ടികജാതി, ഇഡബ്ല്യുഎസ്, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളിൽ ട്രേഡ് അപ്രെന്റീസ് ഒഴിവുകൾ നിലവിലുണ്ട്. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്നുവർഷത്തെ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 26 വയസ്. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്‌സ്. 2358/2026
date
- Log in to post comments