പി.എൻ. പണിക്കർ അനുസ്മരണം: മലപ്പുറം ജില്ലാതല ക്വിസ് മത്സരം ജൂലൈ 11-ന് പെരിന്തൽമണ്ണയിൽ
വായനാദിനാചരണത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ സൗഹൃദ വേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനാവാര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വായനാശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 11ന്
രാവിലെ 9:30 ന് പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. മലപ്പുറം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനാണ് പങ്കാളിത്തം അനുവദിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അതത് സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രവുമായി ജൂലൈ 11-ന് രാവിലെ 9:30-ന് മുൻപായി റിപ്പോർട്ട് ചെയ്യണം.
പെരിന്തൽമണ്ണയിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ട്രോഫികളും ക്യാഷ് സർട്ടിഫിക്കറ്റുകളും ലഭിക്കും. ജില്ലാ തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 18-ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അർഹത ലഭിക്കും. ഫോൺ- 974-508-3486, +91 85920 46830.
- Log in to post comments