Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

മലമ്പുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള വിവിധ അംഗനവാടികളിലെ വര്‍ക്കേഴ്‌സിനും സൂപ്പര്‍വൈസര്‍മാര്‍ക്കും ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം മുരുകേഷ് ചെറുനാലി ക്ലാസ്  നയിച്ചു. ഭക്ഷ്യഭദ്രതാ നിയമം അടിസ്ഥാനമാക്കി വനിത ശിശു വികസന വകുപ്പിന്റെ പരിധിയില്‍ വരുന്ന പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. മലമ്പുഴ കല്ലേപ്പുള്ളി ഐ.സി.ഡി.എസ് ഓഫീസ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.വി മിനിമോള്‍, ഡി സി പി ഒ എസ്. ശുഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ എ അസീന, ജിജി ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

date