Skip to main content

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

 

അട്ടപ്പാടി ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിലെ യുവതികള്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള/ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച 18 മാസത്തെ ഓക്‌സിലറി നഴ്‌സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ കേരള നഴ്‌സസ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. ശാരീരിക വൈകല്യമുള്ളവര്‍ അര്‍ഹരല്ല. യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 9ന് രാവിലെ 11ന് അട്ടപ്പാടി എം.ആര്‍.എസില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04924-253347.

 

date