എ.ഐ. ഡിജിറ്റൽ മാർക്കറ്റിംഗ്
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേക്ക് കെൽട്രോൺ പ്രവേശനം ആരംഭിച്ചു. ‘Professional Diploma in Generative AI- Enhanced New Media and Web Solutions (GAINEWS)’ എന്ന ഈ തൊഴിലധിഷ്ഠിത കോഴ്സ്, നവമാധ്യമ രംഗത്തെയും ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെയും സാധ്യതകൾ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഡിജിറ്റൽ മാർക്കറ്റിംഗിനപ്പുറം, എ.ഐ. ടൂളുകൾ ഉപയോഗിച്ച് അഡ്വാൻസ്ഡ് കണ്ടന്റ് ക്രിയേഷൻ, ആധുനിക എ.ഐ. സെർച്ച് എൻജിനുകൾക്ക് അനുയോജ്യമായ GEO (Generative AI Engine Optimization), SEO, സൈക്കോമെട്രിക് മാർക്കറ്റിങ്, സോഷ്യൽ മീഡിയ സ്ട്രാറ്റജി, വെബ് ജേണലിസം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ 3 മാസത്തെ കോഴ്സ്. ഈ മാസം ആരംഭിക്കുന്ന കോഴ്സിന്റെ പുതിയ ബാച്ചിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. കെൽട്രോണിന്റെ തിരുവനന്തപുരം, തൃശ്ശൂർ നോളജ് സെന്ററുകളിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8590368988, 9995668444.
പി.എൻ.എക്‌സ്. 2368/2026
- Log in to post comments