Skip to main content

ഓണം വാരാഘോഷം: കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കുന്നതിന് കലാകാരന്മാർ/ കലാ സംഘടനകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് 5നകം കൺവീനർഓണം ടൂറിസം വാരാഘോഷം – 2026വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയംപാർക്ക് വ്യൂതിരുവനന്തപുരം 695033 വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷ കവറിന് മുകളിൽ ‘ ഓണം ടൂറിസം വാരാഘോഷം 2026 ’ എന്നെഴുതണം. വിശദവിവരങ്ങൾക്ക്www.keralatourism.org, 0471-2560426.

പി.എൻ.എക്‌സ്. 2370/2026

date