Skip to main content

പത്തനംതിട്ട സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ടയിൽ പതിമൂന്ന്  വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി മനോജ് കുമാർ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ,  ജില്ലാ പോലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്ന് കമ്മീഷൻ  റിപ്പോർട്ട് ആവശ്യപ്പെട്ടു.

പി.എൻ.എക്‌സ്. 2381/2026

date