ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കല്‍; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പറളി ഉപജില്ലയിലുള്ള വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കുമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ് നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഉച്ചഭക്ഷണ പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റ ഭാഗമായിട്ടാണ് കമ്മീഷന്‍ ക്ലാസ് സംഘടിപ്പിച്ചത്. എടത്തറ ജി.യു.പി.എസ് ജൂബിലി ഹാളില്‍ നടത്തിയ പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം മുരുകേഷ് ചെറുനാലി ബോധവത്കരണ ക്ലാസ് നയിച്ചു.
ഡി.ഡി.ഇ അക്കൗണ്ട്‌സ് ഓഫീസര്‍ സി. കെ മുരളി, പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുല്‍ ഖാദര്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍ രാഹുല്‍ ഫ്രാങ്ക്ളിന്‍, ഭക്ഷ്യ കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍, പറളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൗഷാദ് ഷാഹുല്‍, നൂണ്‍ മീല്‍സ് ഓഫീസര്‍ തൃദീപ് കുമാര്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവത്കരണത്തിന്റെ ഭാഗമായി പാചകവാതക ചോര്‍ച്ചയെ പറ്റിയും അതിന്റെ സുരക്ഷയെ പറ്റിയും, പാചക തൊഴിലാളികള്‍ക്ക് ശുചിത്വത്തെ സംബന്ധിച്ചും ക്ലാസ് നല്‍കി.
- Log in to post comments