Skip to main content

ഹജ്ജ് ഓൺലൈൻ അപേക്ഷ: ജില്ലയിലെ അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി.

അടുത്ത വർഷം ഹജ്ജ് തീര്ത്ഥാടനത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപെട്ട് ജില്ലയിലെ അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ യുസ്‌റ മുഹമ്മദ് സുബ്ഹാൻ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റർ ടി.എസ്. അനീഷ് കുമാർ, ജില്ലാ അക്ഷയ പ്രൊജക്റ്റ് അസിസ്റ്റന്റ് എ.പി.സാദിഖലി, ബ്ലോക്ക്‌ കോർഡിനേറ്റർ പി.മുഹമ്മദ് സമീർ എന്നിവർ സംസാരിച്ചു.

 

date