Skip to main content

ലേലം

തൊടുപുഴ താലൂക്കില്‍ അറക്കുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24 ല്‍ റീസര്‍വ്വെ 623 ല്‍ ഉള്‍പ്പെട്ട 40.47 ആര്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി സേവന വകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഫയര്‍ & റെസ്‌ക്യൂ വകുപ്പിന് കൈമാറി നല്‍കുന്നതിന് ഡിസംബര്‍ 30 2022 തീയതിയില്‍ സ.ഉ.(കൈ) നം 309/22/ആര്‍.ഡി നമ്പര്‍ പ്രകാരം ഉത്തരവായിട്ടുളളതാണ്. ഇതു പ്രകാരം ഈ സ്ഥലം ഫയര്‍ & റെസ്‌ക്യൂ വകുപ്പിന് കൈമാറിയിട്ടുളളതാണ്. ഈ സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി വസ്തുവില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് 75000 രൂപയില്‍ അധികം വില ലഭിക്കില്ലാ എന്ന് ജൂണ്‍ 6 2026 തീയതിയിലെ ജില്ലാ കളക്ടറുടെ  സ്ഥിരീകരണത്തിന് വിധേയമായി ജൂലൈ 7 പകല്‍ 11 മണിക്ക് അറക്കുളം വില്ലേജ് ഓഫീസില്‍ നിയമാനുസ്യത ലേല നടപടികള്‍ക്ക് വിധേയമായി ലേലം ചെയ്തു വില്‍ക്കുന്നതാണെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222503

date